Breaking News

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമക്കു തിരിച്ചു നല്‍കി

gold  01കൊടകര : കൊടകര ശാന്തി ആശുപത്രിയുടെ മുന്‍പിലെ സര്‍വ്വീസ് റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ നാലര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമക്ക് നല്‍കി വീട്ടമ്മ മാതൃകയായി. വാസുപുരം പടിക്കലാന്‍ ജോസിന്റെ ഭാര്യ മേരിക്കാണ് മാല, വള, താലി, കമ്മല്‍, മോതിരം എന്നിവയടങ്ങിയ പൊതി ഉച്ചയോടെ ലഭിച്ചത്.

ലഭിച്ച വിവരം വാര്‍ഡ് മെമ്പര്‍ ഷീല തിലകനെ അറിയിക്കുകയും തുടര്‍ന്ന് കൊടകര പൊലീസില്‍ അറിയിച്ച് ഉടമക്ക് നല്‍കുകയുമായിരുന്നു. നന്ദിപുലം മേലേത്തു പറമ്പില്‍ ഗോവിന്ദന്‍കുട്ടിയുടെ മകന്‍ പുരുഷോത്തമന്റെ കൈയില്‍ നിന്നാണ് രാവിലെ സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. ഒരാഴ്ച മുന്‍പാണ് പുരുഷോത്തമന്റെ ഭാര്യ മരിച്ചത്. ഭാര്യയുടെ സ്വര്‍ണ്ണാഭരണവുമായി പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടത്. വാര്‍ഡ് മെമ്പര്‍ ഷീല തിലകന്‍, സി.ഐ. സി. യൂസഫ്, എസ്.ഐ. ജിബു ജോണിന്റേയും സാന്നിധ്യത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമക്ക് തിരിച്ചു നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!