Breaking News

ദിവസ-കരാര്‍ ജീവനക്കാരുടെ വേതനവര്‍ധന; ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് അവഗണന

കൊടകര: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദിവസ-കരാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച് ഉത്തരവ് വന്നപ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ 4 വര്‍ഷമായി 13500 രൂപ മാസ വേതനത്തില്‍ പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് രംഗത്ത് സാങ്കേതിക സഹായം നല്‍കിക്കൊണ്ടിരിക്കുന്ന പഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഈ ഉത്തരവില്‍ പരാമര്‍ശിക്കാത്തതില്‍ പരക്കെ ആക്ഷേപം.

മുഖ്യമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖാപിച്ച വേതന വര്‍ദ്ധനവ് സംബന്ധിച്ച് വ്യക്തമായി പഠിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് തിടുക്കത്തില്‍ ധനവകുപ്പ് ഉത്തരവിറക്കിയതാണ് പല കരാര്‍ തസ്തികകളും ഉത്തരവില്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായിയുള്ള ഒട്ടനവധി കരാര്‍ തസ്തികകളെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല..

പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരെ സംബന്ധിച്ച് ഉത്തരവില്‍ പ്രതിപാദികാത്തത് ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ധനവകുപ്പിന്റേയും, ഗ്രാമപഞ്ചായത്ത് വകുപ്പിന്റേയും വിവിധ ഉത്തരവുകളിലായി ദിവസ വേതനക്കാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവരുടെ വേതനം മൂന്നു തവണ വര്‍ദ്ധിച്ചിട്ടുണെന്നും, പഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരുടെ വേതനവര്‍ദ്ധനവ് സംബന്ധിച്ച് നിരന്തരം നിവേതനങ്ങള്‍ കൊടുത്തിട്ടും അത് പരിഗണിക്കാത്തതിന്റെ കാരണം അവ്യക്തമാണ്. വേതനം തനത് ഫണ്ടില്‍ നിന്ന് നല്‍കുന്നത്‌കൊണ്ട് സര്‍ക്കാരിന് വേതനം വര്‍ദ്ധിപ്പിച്ചാല്‍ അധിക സാമ്പത്തിത ബാധ്യത ഉണ്ടാകില്ല എന്ന വസ്തുത നിലനില്‍ക്കെ ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായി ജോലിചെയ്യുന്ന യുവജനങ്ങളെ അവഗണിക്കുകയാണ് ഈ ഉത്തരവിലൂടെ നടന്നിരിക്കുന്നത്. കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!