കൊടകര : പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ നിര്‍വ്വഹിച്ചു. ഒരു സ്വകാര്യവ്യക്തിയാണ് 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും സംഭാവന ചെയ്തത്. വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി, കൊടകര ബി.പി.ഒ. നന്ദകുമാര്‍, പ്രധാനാധ്യാപിക കെ.എം. ഷാഹിദാബി, പി.ടി.എ. പ്രസിഡന്റ് ബൈജു, സിന്നി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.