Breaking News

കൊടകര ഫൊറോന മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യവിരുദ്ധ സദസ് നടത്തി

photoകൊടകര: ഫൊറോന മദ്യവിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ കൊടകരയില്‍ മദ്യവിരുദ്ധ സദസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമതി ഡയറക്ടര്‍ ഫാ.പോളി പന്തല്ലൂക്കാരന്‍ (ജൂനിയര്‍) ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സലി.സാജന്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ അതിരൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ദേവസി പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ.തോമസ് ആലുക്കല്‍ , തോട്ടു മംഗല ഭാരതി ആശ്രമത്തിലെ ജ്യോതിര്‍മയി , കൊടകര ജുമ മസ്ജിദ് ഖത്തീബ് അലി സഖാഫി, കൊടകര ഫൊറോന മദ്യവിരുദ്ധസമതി ഡയറക്ടര്‍ ഫാ.തോമസ് കണ്ണമ്പിള്ളി, ബള്‍ക്കിസ് ഭാനു, സദാശിവന്‍ കുറുവത്ത്, സി.എം.ബബീഷ്, വി.കെ.മുരളി , ഫൊറോന മദ്യവിരുദ്ധ സമതി പ്രസിഡന്റ് അന്തോണിക്കുട്ടി ചെതലന്‍ , ജോര്‍ജ് കാട്ടുമാത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!