Breaking News

റീ ടാറിങ്ങ് ജോലികളിലൂടെ ഫണ്ട് ധൂര്‍ത്തടിക്കുന്നു : ആം ആദ്മി പാര്‍ട്ടി

കൊടകര : കൊടകര പഞ്ചായത്തിലെ റോഡുകളുടെ റീ ടാറിങ്ങ് ജോലികള്‍ ഫണ്ട് ധൂര്‍ത്തടിക്കാന്‍ മാത്രമാണെന്നും ഇത്തരം അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊടകര മേഖല ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ടാറിങ്ങ് നടന്ന മിക്കയിടങ്ങളിലും പരാതി ഉണ്ടായിട്ടും അവയൊന്നും ഗൗനിക്കാതെ നീങ്ങുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉന്നതങ്ങളില്‍ പരാതി നല്‍കുന്നതിനും യോഗം തീരുമാനമെടുത്തു. കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പാലി ഉപ്പുംപറമ്പില്‍, ഡേവീസ് പി.ജെ., വിനോദ് കുന്നമ്പിള്ളി, ജോണ്‍ എം.കെ., ജോസ് ടി.ഡി. തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!