Breaking News

നമ്മുടെ കൊടകര ഡോട്ട് കോം വാര്‍ഷികവും ക്രിസ്റ്റി ചികിത്സാസഹായനിധി വിതരണവും

3rdAniversarry copyകൊടകര : കഥകളുടേയും കാവടിയാട്ടത്തിന്റേയും നാടായ കൊടകരയുടെ സ്പന്ദനങ്ങള്‍ ലോകം മുഴുവനുമെത്തിക്കുന്ന വെബ്‌പോര്‍ട്ടലാണ് നമ്മുടെകൊടകര ഡോട്ട് കോം. 2012 ല്‍ ഫേസ് ബുക്കില്‍ കൊടകരയുമായി ബന്ധപ്പെട്ട പഴയചിത്രങ്ങളും ചെറിയ വാര്‍ത്തകളുമായി തുടങ്ങിയ നമ്മുടെ കൊടകര ഇന്ന് വെബ്‌സൈറ്റിലും ഫേസ്ബുക്കിലും വാട്ട്‌സ്അപ്പ് ഗ്രൂപ്പിലും ഏറെ ശ്രദ്ദേയമാണ്.

ലോകത്തിന്റെ ഏതുകോണിലിരുന്നാലും നിമിഷങ്ങള്‍ക്കകം തന്നെ കൊടകരയിലെ വാര്‍ത്തകളും വാസ്തവങ്ങളും അറിയാനുള്ള പ്രവാസികളായ കൊടകരക്കാരുടെ പുണ്യം കൂടിയാണ് നമ്മുടെ കൊടകര. കൊടകരക്കാരും പ്രവാസികളായ കൊടകരക്കാരും ഏറെ സ്‌നേഹിക്കുന്ന നമ്മുടെ കൊടകരയുടെ മൂന്നാംവാര്‍ഷികാഘോഷം 2016 മാര്‍ച്ച് 26 ശനിയാഴ്ച വൈകീട്ട് 5 ന് കൊടകര പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ നടക്കുകയാണ്.

ഏറെ സന്തോഷത്തോടെയാണ് നമ്മുടെ കൊടകര ഈ വാര്‍ഷികം ആഘോഷിക്കുന്നത്. കാരണം കരളിന് ഗുരുതരമായ രോഗം ബാധിച്ച് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന വെള്ളിക്കുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ്-സീമ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ ക്രിസ്റ്റിക്ക് നമ്മുടെകൊടകരയിലൂടെ കാരുണ്യപ്രവാഹമായെത്തിയ ചികിത്സാസഹായം ഒന്നരലക്ഷം രൂപ വിതരണം ചെയ്യുന്ന വേദി കൂടിയാണിത്. പ്രവാസികളും നാട്ടുകാരുമായ പലരുമായി സഹായിച്ച ആ തുക നമ്മുടെ ക്രിസ്റ്റിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറുന്ന നമ്മുടെ കൊടകരയുടെ വാര്‍ഷികത്തിലേക്ക് നല്ലവരായ നമ്മുടെ കൊടകരക്കാരെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു……

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!