കൊടകര : മുന്‍ കോണ്‍ഗ്രസ് നേതാവ് സി.പി. ജോര്‍ജ്ജിന്റെ വീട് സന്ദര്‍ശിച്ച് ഭാര്യ എലിസബത്തില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.യു. രാധാകൃഷ്ണന്‍ കൊടകരയില്‍ വോട്ടഭ്യര്‍ത്ഥിക്കാനിറങ്ങിയത്.
തുടര്‍ന്ന് കൊടകര സെന്റ് ജോസഫ് ചര്‍ച്ച്, കനകമല സെന്റ് ആന്റണീസ് ചര്‍ച്ച്, കന്യാസ്ത്രീ മഠങ്ങള്‍, കൊടകര ജുമാമസ്ജിത്, അമ്പലങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും നേരിട്ട് സന്ദര്‍ശിച്ചാണ് വോട്ടുതേടിയത്. മണ്ഡലം പ്രസിഡന്റ് ഷൈന്‍ മുണ്ടക്കല്‍, കെ.കെ. നാരായണന്‍, തോമസ് കെ.എ., വിനയന്‍ തോട്ടാപ്പിള്ളി, ഇ. ഗിരീശന്‍, ജെസ്റ്റിന്‍ ഡൊമിനിക്, രഞ്ജിത്ത് വി.ആര്‍, ജയന്‍ കെ.എല്‍, മിനിദാസന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായി.