Breaking News

ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സഹൃദയക്ക് തിളക്കമാര്‍ന്ന ജയം

BANDകൊടകര : കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ നടന്ന ഇന്റര്‍സോണ്‍ മത്സരത്തില്‍ 4 വര്‍ഷം മാത്രം പ്രായമുള്ള സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ നാലാം സ്ഥാനം കരസ്ഥമാക്കി. സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നേടിയ പോയിന്റുകളെല്ലാം തന്നെ സ്‌റ്റേജിനങ്ങളിലാണ് എന്നത് നേടിയ പോയിന്റുകളെുടെയും സ്ഥാനത്തിന്റെയും മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

സഹൃദയ കോളേജിനെ ഇന്റര്‍സോണിന്റെ ശ്രദ്ധേയമായൊരു ഭാഗമാക്കിക്കൊണ്ടാണ് ഇന്റര്‍സോണ്‍ കൊടിയിറങ്ങിയത്. ഗ്രൂപ്പിനങ്ങളില്‍ ബാന്റ് മേളം, പരിചമുട്ട്, പഞ്ചവാദ്യം എന്നിവയില്‍ ഒന്നാം സ്ഥാനവും സംസ്‌കൃത നാടകം, ഇംഗ്ലീഷ് നാടകം, പൂരക്കളി, മദ്ദളം ഗ്രൂപ്പ് എന്നിവയില്‍ രണ്ടാം സ്ഥാനവും ഹിന്ദി നാടകം, മാര്‍ഗം കളി, കഥകളി ഗ്രൂപ്പ്, കൂടിയാട്ടം, ചെണ്ടമേളം, അറബനമുട്ട് എന്നിവയില്‍ മൂന്നാം സ്ഥാനവും കോളേജ് കരസ്ഥമാക്കി.

വ്യക്തിഗതമായ ഇനങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ മികവു പുലര്‍ത്തി. മികച്ച നടീനടന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങളില്‍ ഇംഗ്ലീഷ് നാടകത്തില്‍ മികച്ച നടിയായി അമിത ആന്റണിയെയും ഹിന്ദി നാടകത്തില്‍ ഷെറിന്‍ മാത്യു മികച്ച നടിയക്കും സംസ്‌കൃതത്തില്‍ അനൂപ് ഡേവിസ് മികച്ച നടനുളള പുരസ്‌ക്കാരവും നേടി. വ്യക്തിഗത ഇനങ്ങളായ ജാസ്, ട്രിപ്പിള്‍, മൃദംഗം എന്നിവയില്‍ ഒന്നാം സ്ഥാനവും ഹാര്‍മോണിയത്തില്‍ രണ്ടാം സ്ഥാനവും സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ നേടി.

വ്യക്തിഗത ഇനങ്ങളില്‍ ആന്റണി വര്‍ഗീസ് ജാസിലും ട്രിപ്പിളിലും കാണികളെ ഇളക്കി മറിച്ചുകൊണ്ടാണ് ശ്രദ്ധേയമായ സാന്നിദ്ധ്യമായത്. കലോത്സവ വേദിയില്‍ നിന്ന് മറ്റൊരു താരപ്രതിഭയുടെ ഉയര്‍ച്ചയെന്നാണ് ആന്റണിയെ വിശേഷിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!