എല്ലാ വിശ്വാസികള്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ റംസാന്‍ ആശംസകള്‍..

Eid-mubarak-greetings-cards-wallpapers copy

ഈദുല്‍ ഫിത്വര്‍ എന്ന റംസാന്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇന്നു റംസാനാണ്. ലോകത്തൊട്ടാകെയുള്ള ഇസ്‌ലാം വിശ്വാസികള്‍ നോമ്പിന്റെ വ്രതശുദ്ധിദിനങ്ങളിലൂടെ കടന്നുപോയതിന്റെ ആഘോഷനാള്‍.  ഈ മാസത്തില്‍ത്തന്നെ മലയാളികളുടെ ദേശീയോത്സവമായ ഓണവുമെത്തുന്നു.

ലോകം മൂടിപ്പുതച്ചുതുടങ്ങുന്ന ഒന്നുരണ്ടു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ക്രിസ്‌മസും ഇങ്ങെത്തുകയായി. ക്രിസ്മസും നന്മയിലും സഹനത്തിലും സ്വയംബലിയിലും ഉള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു സാഹോദര്യപ്രഖ്യാപനമാകുന്നു. ഈ മൂന്നാഘോഷങ്ങളും ഈയൊരു കാര്യത്തില്‍ ഒരുമകാട്ടുന്നുണ്ട്.

റംസാനും പിന്നെ ഓണവും അതിനും പിന്നാലെ ക്രിസ്‌മസും അണിനിരന്നെത്തുന്ന ഈ സുവര്‍ണസാഹചര്യം നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. മനുഷ്യന്റെ  ആമോദങ്ങള്‍ക്ക്‌, സാഹോദര്യത്തിന്‌ അതിരുകളോ അകലങ്ങളോ ഇല്ലെന്നുതന്നെ. ഈ സന്ദേശത്തിനായി ദൈവം തെരഞ്ഞെടുത്ത ജനതയായിരിക്കാം മലയാളികള്‍.

അതുകൊണ്ടും കൂടിയാകാം, ലോകത്തിന്റെ ഏതു കോണിലേക്കും ദൈവം മലയാളിയെ എത്തിച്ചിരിക്കുന്നതും. മലയാളികള്‍ പരസ്പരം ആഘോഷങ്ങളില്‍ പങ്കെടുത്ത് ഈ ലോകോത്സവങ്ങളെ തങ്ങളുടെ ആനന്ദസൗഭാഗ്യമാക്കിമാറ്റട്ടെ എന്നുമാത്രം ആശംസിക്കുന്നു. എല്ലാ വിശ്വാസികള്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ റംസാന്‍ ആശംസകള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!