Breaking News

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം നിറയ്ക്കാന്‍ ടെക് ചലഞ്ച്

കൊടകര:മെഴുകുതിരി കത്തുമ്പോള്‍ തീനാളം മുകളിലേക്ക് പ്രത്യേക രൂപത്തിലാകാന്‍ കാരണമറിയുമോ? മെഴുക് തിരിയില്‍ മെഴുകില്‍നിന്ന് അല്പം ഉയരത്തിലാണ് തീ കത്തുന്നത്. കാരണമന്വേഷിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ അനുദിന ജീവിതത്തില്‍ നാം കാണുന്ന പ്രതിഭാസങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? കാരണങ്ങള്‍ ശാസ്ത്രീയമായി വിശദികരിക്കാനാവുമോ? എങ്കില്‍ കൈ നിറയെ സമ്മാനവുമായി മടങ്ങാം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകവും ശാസ്ത്ര അവബോധവും നിറക്കാന്‍ പുതുമയാര്‍ന്ന മത്സരം ‘ടെക് ചലഞ്ചുമായി’ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് രംഗത്ത്. 11-ാമത് ടെക്‌ടോപ്പ് നാഷണല്‍ ഇന്നോവേഷന്‍ മത്സരത്തിനോടനുബന്ധിച്ചാണ് സ്‌കൂളുകളിലെ കുട്ടി ശാസ്ത്രജ്ഞന്മാരുടെ മിടുക്ക് അളക്കാന്‍ ടെക് ചാലഞ്ച് ഒരുക്കിയിരിക്കുന്നത്. എപ്പോള്‍, എങ്ങിനെ, എന്തിന്, എന്ത്‌കൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ശാസ്ത്ര സാങ്കേതിക പരിജ്ഞാനം പ്രായോഗിക തലത്തില്‍ ഉപയോഗിക്കാനുള്ള നൈപുണ്യമാണ് മത്സരത്തില്‍ അളക്കുന്നത്. ആഗസ്റ്റ് ആറിനാണ് മത്സരം. രണ്ടുപേരുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. പ്രവേശന ഫീസില്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖന്‍ പ്രൊഫ. പി. കെ. ദാമോദരനാണ് മത്സരം നയിക്കുക. പതിനായിരം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.

അയ്യായിരം, രണ്ടായിരം രൂപയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍.കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവിന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.രാജ്യാന്തര തലത്തില്‍ യുവജനങ്ങളുടെ ഇടയില്‍ ഇന്നോവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന തിരുവനന്തപുരം ടെക്‌ടോപ്പ് ട്രസ്റ്റും സഹൃദയ എഞ്ചിനീയറിംഗ് കോളേജും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഫോണ്‍ : 8606094182, 9446143299.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!