Breaking News

ശ്രീകൃഷ്ണംജയന്തി: കൊടകരയില്‍ മഹാശോഭായാത്ര

കൊടകര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് 24 ന് കൊടകരയില്‍ മഹാശോഭായാത്രനടക്കും. ഇതോടനുബന്ധിച്ച പതാകദിനം ഇന്ന് ആഘോഷിക്കും. ഇന്ന് ഉച്ചക്ക് 1 മുതല്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധകലാമത്സരങ്ങള്‍ നടക്കും. 22 ന് ഉച്ചക്ക് 2 ന് ഗാന്ധിനഗറില്‍നിന്നും വിളംബരജാഥ ആരംഭിക്കും.

ശ്രീകൃഷ്ണജയന്തിദിവസം ഉളുുമ്പത്തുംകുന്ന്, കാവില്‍പാടം, കാവില്‍, അഴകം, വെല്ലപ്പാടി, വട്ടേക്കാട്, മറ്റത്തൂര്‍, മൂലംകുടം, പേരാമ്പ്ര, ചെറുകുന്ന്, ചെറുവത്തൂര്‍, പുത്തുകാവ് ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവില്‍ സമാപിക്കും. ശോഭായാത്രയുടെ ഉദ്ഘാടനം 24 ന് വൈകീട്ട് 4 ന് റിട്ട.ഡെപ്പ്യൂട്ടി കളക്ടര്‍ പി.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മികച്ചശോഭായാത്രക്കുള്ള സമ്മാനദാനം അപ്പോളൊ ടയേഴ്‌സ് എച്ച്,ആര്‍ ജനറല്‍മാനേജര്‍ അനില്‍കുമാര്‍ നിര്‍വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!