കോടാലി: കോടാലി ഗവ. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.വൈ.എഫ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര – കൊടകര റോഡ് ഉപരോധിച്ചു. ടി. പ്രദീപ്കുമാര്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വി. കെ. സനീഷ്, കെ. പി. അജിത്ത്, പി. വി. സിജു, നവീന്‍ തേമാത്ത് ഒ. എ. ഷാജഹാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.