Breaking News

പഴം പച്ചക്കറി വിപണി ഉല്‍ഘാടനം ചെയ്തു.

PAZHAMPACHAKKARIകൊടകര: ഓണത്തോടനുബന്ധിച്ച് വിഷരഹിത ജൈവ പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും കാര്‍ഷിക ക്ലസ്റ്ററുകളും സംയുക്തമായി നടപ്പിലാക്കുന്ന പഴം പച്ചക്കറി വിപണിയുടെ ഉല്‍ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി.സുരേഷ്,സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പ്രശാന്ത് പുല്ലരിക്കല്‍,ഷീല തിലകന്‍,ലൈലാ ബഷീര്‍, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ രത്‌നം അരവിന്ദ്,പഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രന്‍ ഞാറ്റുവേറ്റി,ശ്രീധരന്‍ കളരിക്കല്‍,സി.വി.ഗിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!