Breaking News

ഹരിത കേരളം മിഷന്റെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്ക് വിമുക്തമാക്കും

 

harithakeralam plasticremovalമറ്റത്തൂർ : ഹരിത കേരളം മിഷന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി. സുബ്രന്‍ നിര്‍വഹിക്കുകയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള വാഹനത്തിന് ഫ്‌ലാഗ്ഓഫ് നിര്‍വഹിക്കുകയും ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് പുല്ലരിക്കല്‍ അദ്ധ്യക്ഷനായി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ബഷീര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീല തിലകന്‍ വാര്‍ ഡ് മെമ്പര്‍മാരായ റെജി ജോര്‍ജ്ജ്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് സ്റ്റാഫും, അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്തും പരിസരവും പ്ലാസ്റ്റിറ്റ് മുക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി ശ്രി. ഷാജി.ജെ.ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!