Breaking News

ഹരിത കേരളം; വിവിധ പദ്ധതികളുമായി കൊടകര ഗ്രാമപഞ്ചായത്ത്‌

harithakeraകൊടകര :ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊടകര ടൗണ്‍ ശുചീകരണം, ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തല്‍, വീടുകളിലെ പ്ലാസ്റ്റിക് ശേഖരണം, കിണര്‍ റീച്ചാര്‍ജിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബി.ഡി.ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥി ആയിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ ,കൊടകര പഞ്ചായത്ത് അംഗങ്ങളായ കെ.എ.തോമസ്, അഡ്വ.ആശാ രാമദാസ് ,വിലാസിനി ശശി,കൊടകര ഹയര്‍ സെക്കറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.നന്ദനന്‍ വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിഷ്ണുദാസ്, വ്യാപാരി-വ്യവസായി സമിതി സെക്രട്ടറി എ.ആര്‍.ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!