Breaking News

വ്യവസായ സംരഭങ്ങള്‍ കെല്‍ട്രോണും സഹൃദയയും ധാരണയില്‍

കെല്‍ട്രോണും സഹൃദയയും ധാരണാ പത്രം കൈമാറുന്നു
കെല്‍ട്രോണും സഹൃദയയും ധാരണാ പത്രം കൈമാറുന്നു

കൊടകര.വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സാങ്കേതിക കഴിവുകള്‍ വളര്‍ത്തിയെടുക്കാനും കെല്‍ട്രോണും സഹൃദയയും ധാരണാ പത്രം ഒപ്പിട്ടു.കെല്‍ട്രോണിന്റെ നോളേജ് സെന്ററും സഹൃദയയില്‍ പ്രവര്‍ത്തനം തൂടങ്ങും.

കെല്‍ട്രോണ്‍ സീനിയര്‍ മാനേജര്‍ കെ.എന്‍.പത്മനാഭനും സഹൃദയ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവിയുമാണ് ധാരണാ പത്രം ഒപ്പിട്ടത്.സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ആന്റു ആലപ്പാടന്‍,കെല്‍ട്രോണ്‍ എഞ്ചിനീയര്‍ എം.വി.പോളി,കോര്‍ഡിനേറ്റര്‍ കെ.പി.ശ്രീനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആരോഗ്യ രംഗത്തെ ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന തരത്തില്‍ ഉപകരണങ്ങളും ചികിത്സാ രീതികളും കണ്ടെത്താനായി ത്രിശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജുമായും സഹൃദയ ധാരണാ പത്രം ഒപ്പ് വച്ചു.ജൂബിലി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്,ഫാ.ടിജൊ,ഡോ.ബെന്നി ജോസഫ് ഡോ.ഡി.എം.വാസുദേവന്‍, ഡോ.പി.ആര്‍.വര്‍ഗ്ഗീസ്, സഹൃദയ ഡയറക്ടര്‍ പ്രൊഫ. കെ.ടി.ജോസഫ്, സഹൃദയ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ.വിന്‍സ് പോള്‍,ബയോമെഡിക്കല്‍ മേധാവി ഡോ.വി.യുവരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!