Breaking News

സത്യന്റെ കുടുംബത്തിന് ധനസഹായം നല്‍കി

Social security fund vitharanamകൊടകര: കേരള ഗവ. കോണ്‍ട്രാക്ടര്‍സ് ഫെഡറേഷന്‍ സൊസൈറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ മരണമടഞ്ഞ ഗവ. കോണ്‍ട്രാക്ടര്‍ കെ സത്യന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സെക്യൂരിറ്റി ഫണ്ട് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥില്‍ നിന്നും സത്യന്റെ ഭാര്യ രേഖയും മകന്‍ ശ്രാവണും ചേര്‍ന്ന് ഫണ്ട് ഏറ്റുവാങ്ങി.

ചടങ്ങില്‍ ചാലക്കുടി എം എല്‍ എ ബി ഡി ദേവസ്സി മുഖ്യാതിഥിയും സി പി ഐ എം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണന്‍, സി പി ഐ മണ്ഡലം സെക്രട്ടറി നന്ദകുമാരവര്‍മ്മ, ബി ജെ പി ചാലക്കുടി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ്, കോണ്‍ ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി ജി ബാലചന്ദ്രന്‍, കെ ജി സി എഫ് സംസ്ഥാന സെക്രട്ടറി പി നാഗരത്‌നന്‍ എന്നിവര്‍ വിശിഷ്ടാതിഥികളും കെ ജെ വി വര്‍ഗ്ഗീസ് ആധ്യക്ഷനുമായി. കെ വി ജോര്‍ജ്, കെ ജെ വര്‍ഗ്ഗീസ്, ടി വി പോല്‍, കെ എം ശ്രീകുമാര്‍, എന്‍ കെ ഔസെഫ്, ടി ടി ദിലീപ് കുമാര്‍, കെ വി നൈജോ, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി ആര്‍ പ്രസാദന്‍ സ്വാഗതവും, എം വി നന്ദകുമാര്‍ നന്ദിയും പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!