കൊടകര : ഡോണ്‍ ബോസ്കോ നഴ്സറി സ്കൂളില്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും നടത്തി. പാവനാളഹ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. രഞ്ജന പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ഫൊറോന വികാരി ഫാ. ഡോ. അഡ്വ. ജോണ്സന് ജി. ആലപ്പാട്ട് വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.
വികാര്‍ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആനി ജോസഫ്, എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജ്യോതിസ്, ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജ്യോതി, ഡോണ്‍ ബോസ്കോ നഴസറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരിയ മാത്യൂ, ഡോണ്‍ബോസ്കോ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്ലിസിറ്റ, ഹോളിഫാമിലി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ്, പി.ടി.എ. പ്രതിനിധി അനില്‍കുമാര്‍, ഹോളി ഫാമിലി കോളേജ് പ്രിന്‍സിപ്പാള്‍ സി. സെലിന് തുടങ്ങിയവര്‍ സംസാരിച്ചു.