Breaking News

ഇമ്മാനുവല്‍ കൃപസദനില്‍ ദി ഹോപ്പ്

കൊടകര : കൊടകരയിലെ ഭിന്നശേഷിക്കാരായ അനാഥരുടെ ഇമ്മാനുവല്‍ കൃപസദനില്‍ വാട്ട്‌സ് ആപ്പ് സംഘടനയായ ദി ഹോപ്പിലെ അമ്പതോളം പേര്‍ ഒത്തുകൂടി ക്രിസ്തുമസ് കൊണ്ടാടി.

കൃപസദനിലെ സുപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി, ട്രസ്റ്റി അംഗം കൊച്ചേക്കാടന്‍ പൗലോസ്, മീനു, കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ദി ഹോപ്പ് സംഘടനയിലെ സംഘാടകരായ ബെര്‍ളി സെബാസ്റ്റ്യന്‍, സന്തോഷ് പല്ലിശ്ശേരി, ബൈജു കെ.ടി, ബിജു ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കലാപരിപാടികളും ക്രിസ്തുമസ് അഗാപ്പെ ഭക്ഷണവും നല്‍കുകയുണ്ടായി. സിനിമാതാരം സ്ഫടികം ജോര്‍ജ്ജ്, ഓള്‍ ഇന്ത്യാ കിഡ്‌നി ഫെഡറേഷന്‍ ഡയറ്കടര്‍ അഡ്വ. എ.ഡി. ബെന്നി, ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!