Breaking News

കുറുംകുഴല്‍വിദ്വാന്‍ കൊടകര മഠത്തിക്കാട്ടില്‍ കൃഷ്ണന്‍കുട്ടിനായര്‍ (81) അന്തരിച്ചു.

കൊടകര : കുറുംകുഴല്‍വിദ്വാന്‍ കൊടകര മഠത്തിക്കാട്ടില്‍ കൃഷ്ണന്‍കുട്ടിനായര്‍ (81) അന്തരിച്ചു. തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളമുള്‍പ്പെട്ടെ കേരളത്തിലെ ഒട്ടുമിക്കപൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കുറുംകുഴല്‍നിരയുടെ അമരക്കാരനായിരുന്നു.കുറുംകുഴല്‍പ്രമാണിയായിരുന്ന വട്ടേക്കാട്ട് വേലായുധപ്പണിക്കരുടെ അനന്തിരവനായ ഇദ്ദേഹം കൊടകര പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തിലെ അടിയന്തിരക്കാരനായാണ് വാദ്യകലാരംഗത്തേക്ക് പ്രവേശിച്ചത്.

നന്തിപുലം പയ്യൂര്‍ക്കാവ്, കുമരഞ്ചിറ എന്നീ ക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, തൃപ്രയാര്‍, നെന്‍മാറ-വല്ലങ്ങിവേല, ഊരകം,പെരുവനം,ആറാട്ടുപുഴ എന്നിങ്ങനെ പ്രമുഖപൂരങ്ങള്‍ക്കെല്ലാം പ്രധാനസ്ഥാനമലങ്കരിച്ചു. പാറമേക്കാവ് ക്ഷേത്രത്തില്‍നിന്നും ഇദ്ദേഹത്തെ സുവര്‍ണമുദ്രനല്‍കി ആദരിച്ചു.

ആറാട്ടുപുഴ ശ്രീശാസ്താപുരസ്‌കാരം, ഇരിങ്ങാലക്കുട പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യകലാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ ഇദ്ദേഹത്തിന്റെ അനുജനാണ്.

ഭാര്യ: പരേതയായ കാരേക്കാട്ട് സുഭദ്ര. മക്കള്‍: ഉണ്ണികൃഷ്ണന്‍, സുമ. മരുമക്കള്‍: ദിവ്യ, ദിവാകരന്‍. മേളപ്രമാണി പെരുവനംകുട്ടന്‍മാരാര്‍, സതീശന്‍മാരാര്‍, ബി.ജെ.പി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, വിവിധക്ഷേത്രക്ഷേമസമിതിഭാരവാഹികള്‍, കലാസമിതി പ്രവര്‍ത്തകര്‍, വാദ്യകലാകാരന്‍മാര്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!