നന്തിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

നന്തിക്കര: നന്തിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. ചെമ്പുച്ചിറ മന്തിരപ്പിള്ളി അമ്പാടത്ത് അയ്യപ്പന്‍ മകന്‍ അഖില്‍ , കൂടെ യാത്ര ചെയ്തിരുന്ന കുഞ്ഞാലിപ്പാറ താണിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. കുറുമാലി മുതല്‍ നന്തിക്കര സിഗ്‌നല്‍ ജംഗ്ഷന്‍ വരെ റോഡ് റീ ടാറിംഗ് നടക്കുന്നതിനാല്‍ ദേശീയപാത ചാലക്കുടി ഭാഗത്തേയ്ക്കുള്ള ഗതാഗതം നിയന്ത്രിച്ചാണ് വിട്ടിരുന്നത്. ഇതിനിടയില്‍ ടോള്‍ കമ്പനി അധികൃതര്‍ കുറുമാലി ജംഗഷനില്‍ നിന്ന് എതിര്‍ദിശയിലേക്ക് വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു.

തൃശൂര്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ നന്തിക്കര സിഗ്‌നല്‍ ജംഗ്ഷനില്‍ ആരെയും ടോള്‍ പ്ലാസ അധികൃതര്‍ നിര്‍ത്തിയിരുന്നില്ല. ഇതുമൂലം എതിരെ വന്ന കാറാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. പുതുക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Related posts

1 Comment

  1. anandhakrishnan

    aadya sambhavam onnum alla ethupole ethra apakadangal divasavum nh ill nadakkunnu tall pirivinethire ennu parngu vanna samuyuktha samarasamithiyum nethakkalum evda aanoo njnum pooy niraharam kidannu 2 divasam avasanam nammall sasikal neadakkan marda pookattu thirnnthum ethpole oru paadu per marikkunnthum micham

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!