Breaking News

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: കെ.പി.ശശികല

കൊടകര: അതിരപ്പിള്ളിജലവൈദ്യുതപദ്ധതി അനുവദിക്കില്ലെന്ന് ഹിന്ദജുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഹിന്ദുഅവകാശയാത്രക്ക് തൃശൂര്‍ജില്ലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് എന്താണിത്ര വാശി.ഇത്രയുംകാലം ആദിവാസികളെ ബുദ്ധിമുട്ടിച്ചത് മതിയായില്ലേ. കേരളത്തിലെ പലയിടത്തും പല ആദിവാസിസമൂഹങ്ങളും വംശനാശഭീഷണിയിലാണ്.വിവാഹംപോലും കഴിക്കാത്ത ആദിവാസിയുവാക്കളെ വന്ധ്യംകരണത്തിന് വിധേയരാക്കി.

കേരളത്തില്‍ രണ്ടാംഭൂപരിഷ്‌കരണം നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിന്.കുടിക്കാന്‍ കഞ്ഞിയും കിടക്കാന്‍ ഭൂമിയുമില്ലാത്ത അവസ്ഥയാണിന്ന്.കേരളത്തില്‍ ഇന്ന് ഏറെ ലാഭം കിട്ടുന്നത് കുരിശുകൃഷിക്കാണ്. തൃശൂര്‍ജില്ലയിലെ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം വിട്ടുനല്‍കിയില്ലെങ്കില്‍ ജില്ലയിലെ ബോര്‍ഡിന്റെ അധീനതയിലുള്ള മുഴുവന്‍ക്ഷേത്രങ്ങളും പിടിച്ചെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹര ചിത്രം യോഗത്തില്‍ സംഘടനാനേതാക്കള്‍ ശശികലക്കു സമ്മാനിച്ചു. പി.കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു.പി.കെ.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.ആര്‍.വി.ബാബു, കെ.എം.ഹരിനാരായണന്‍,വിജയന്‍ നമ്പീശന്‍, മുരളിമോഹന്‍, പി.ടി.മുരളി, പി.കെ.സത്യന്‍, സത്യവാന്‍,പി.കെ.സുബ്രന്‍, ബാലന്‍ പണിക്കശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!