മറ്റത്തൂര്‍ : വിനോദവും വിജ്ഞാനവും ചേര്‍ത്ത് കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും വ്യക്തിത്വ വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ .പ്രസാദിന്‍റെ പത്തൊമ്പതാം വാര്‍ഡില്‍ ” മാമ്പഴക്കാലം ” ക്യാമ്പ് ആരംഭിച്ചു . മെയ് 15 നാണ് ക്യാമ്പ് സമാപിക്കുക .
ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വൈവിധ്യമായ വിഷയങ്ങള്‍ ആണ് അവതരിപ്പിക്കപ്പെടുന്നത് . ക്ലാസ്സുകള്‍ക്കു നേത്രുത്വം നല്‍കുന്നത് പ്രാപ്തരായ വ്യക്തിത്വങ്ങളാണ് . വാര്‍ഡ് മെമ്പര്‍ ആയ പ്രസാദിന്‍റെ വീട്ടുമുറ്റത്താണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത് . അവധിക്കാലം ആരംഭിച്ച നാള്‍ മുതല്‍ മെമ്പറുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിക്കുകയും കുട്ടികള്‍ക്ക് അവ പരിചയപ്പെടുത്തുകയും വായനക്കളരി നടത്തുകയും ചെയ്തിരുന്നു .വ്യക്തിത്വ വികസനം , പ്രസംഗ പരിശീലനം , പത്രപ്രവര്‍ത്തനം , വാദ്യോപകരണങ്ങള്‍ പരിചയപ്പെടല്‍ , കാരണവര്‍ക്കൂട്ടം , വിവരസാങ്കേതിക വിദ്യ , യോഗ, പ്രകൃതി കൃഷി , ചിത്രകല , നാടന്‍പാട്ട് , ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും . സമാപന ദിവസം കുട്ടികള്‍ തയ്യാറാക്കിയ ക്യാമ്പ് പത്രം ” കതിരോല “യുടെ പ്രകാശനം പ്രശസ്ത കവി ബക്കര്‍ മേത്തല നിര്‍വഹിക്കും .
ക്യാമ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസ് നിര്‍വഹിച്ചു . കവി രാപ്പാള്‍ സുകുമാര മേനോന്‍ അധ്യക്ഷനായിരുന്നു . തുടര്‍ന്ന് നടന്ന ക്ലാസ്സുകള്‍ക്കു ഫാദര്‍ തോമസ് എളങ്കുന്നപുഴ , സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി..
”മാമ്പഴക്കാലം ” (2013 മെയ് 15) ഇന്ന് അവസാനിക്കുന്നു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ ബക്കർ മേത്തല(കവി), അജിത രാധാകൃഷ്ണൻ (ജില്ല പഞ്ചായത്ത് മെമ്പർ), ഫാ. തോമസ് എളങ്ങുന്നപ്പുഴ(മറ്റത്തൂർ പള്ളി വികാരി) എന്നിവർ പങ്കെടുക്കുന്നു.
[vcfb id=158344894336334 w=640 h=385][divider]
[vcyt id=gkbakVFfELg w=640 h=385][divider]