Breaking News

പതികാലംമുതല്‍ കൊട്ടിക്കയറി പതിനേഴംഗസംഘം

കൊടകര : പഞ്ചാരിയുടെ പതികാലംമുതല്‍ കൊട്ടിക്കയറിയ പതിനേഴംഗസംഘത്തിന്റെ അരങ്ങേറ്റം ആസ്വാദകര്‍ക്ക് അനുഭൂതിയായി. മൂന്നാംക്ലാസ്സുകാരനായ അഭിനവ് മുതല്‍ അധ്യാപക അവാര്‍ഡ്‌ജേതാവായ ഡി.വി.സുദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊടകര മേളകലാസംഗീതസമിതിയില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ അരങ്ങേറിയത്.

ഇവരെക്കൂടാതെ ടി. യു. അഭിഷേക് , കെ. എ. അതുല്‍കൃഷ്ണ , ടി. ആര്‍. അതുല്‍ കൃഷ്ണ , പി. ബി. അര്‍ജുന്‍ , അഭിജിത്ത് രവീന്ദ്രന്‍, പി. എസ്. സായന്ത്, ഇ. സംഗമേശന്‍, പി. എച്ച്.കാശിനാഥ് , ഒ. ജെ. കൈലാസ്‌നാഥ് , പി. എച്ച്. ഹരിത , ശ്രീജിത്ത്മുകുന്ദന്‍, കെ. അബിന്‍ കൃഷ്ണ , പി. എസ്. അതുല്‍ കൃഷ്ണ , കെ. എസ്. വിനായക്‌നാരായണ്‍, എം. എസ്. ഹരികൃഷ്ണന്‍. എന്നിവരാണ് അരങ്ങേറിയത്.

മേളകലാകാരന്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അരങ്ങേററമേളത്തിന് വലംതല, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര സജി, കൊടകര അനൂപ്, തൃക്കൂര്‍ സജി, പറമ്പില്‍ നാരായണന്‍ എന്നിവരുടെനേതൃത്വത്തില്‍ അറുപതോളം സഹമേളക്കാരുണ്ടായി.

മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ എരവത്ത് രാമന്‍നായര്‍, കുണ്ടനാട്ട് നാരായണന്‍നായര്‍, പുതുക്കോട് പത്മനാഭന്‍മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍,തൃപ്പേക്കുളം ഉണ്ണിമാരാര്‍, തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!