Breaking News

സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ .ടെറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് കെ .പി എസ് ടി എ.

കൊടകര : നിലവില്‍ സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ .ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രൊമോഷന് പോലും കെ ടെറ്റ് പരീക്ഷ വേണം എന്ന അധ്യാപക ദ്രോഹ നടപടി പിന്‍വലിക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ചാലക്കുടി സബ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു .

പെന്‍ഷനില്‍ ബ്രോക്കന്‍ സര്‍വീസ് കൂടി പരിഗണിക്കനമെന്നുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഉടന്‍ പുറത്തിറക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു . സബ് ജില്ല പ്രസിഡണ്ട് ആന്റോ പി . തട്ടില്‍ അധ്യക്ഷനായിരുന്നു .

യോഗത്തില്‍ പ്രവീണ്‍ എം കുമാര്‍ , ലൂവിസ് മേലേപ്പുറം , പി .കെ .ജോര്‍ജ്ജ്, കെ .വി അജയകുമാര്‍ , പി . എ .ഫ്രാന്‍സിസ് , പി .പി .ഷൈജു, എം .ഡി . ഷാജി , എന്‍ .ടി . കുഞ്ഞുവറീത് , കെ .വി. റോയ് , പി .യു . രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!