Breaking News

നിയുക്തശബരിമല മേല്‍ശാന്തി മംഗലത്ത് അഴകത്ത് ഉണ്ണികൃഷ്ണന്‍നമ്പൂതിരിക്ക് സ്വീകരണം

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നിയുക്തശബരിമല മേല്‍ശാന്തി മംഗലത്ത് അഴകത്ത് ഉണ്ണികൃഷ്ണന്‍നമ്പൂതിരിക്ക് സ്വീകരണം നല്‍കും. 31 വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങ് തന്ത്രി ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

എം.എല്‍.വി നായര്‍ അധ്യക്ഷത വഹിക്കും.ക്ഷേത്രം മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി ഉപഹാരസമര്‍പ്പണം നടത്തും.

അഴകം ദേവീക്ഷേത്രത്തില്‍ നിയുക്തമേല്‍ശാന്തിയായ ഉണ്ണികൃഷ്ണന്‍നമ്പൂതിരിക്ക് ജന്മനാട് സ്വീകരണം നല്‍കി. വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ദേവസി എം.എല്‍.എ ഉപഹാരസമര്‍പ്പണം നടത്തി.

ഉണ്ണികൃഷ്ണന് എടാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, ഗ്രമാപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, കൊടകര പള്ളി വികാരി ഫാ.ജോണ്‍സണ്‍ ജി ആലപ്പാട്ട്, ജുമാമസ്ജിദ് ഇമാം അബ്ദുള്‍ അസീസ് ,സുമേഷ് നീലങ്കാട്ട്, നന്ദകുമാര്‍ ഒട്ടപ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

സമസ്തനായര്‍ സമാജം നിയുക്തമേല്‍ശാന്തിയായ ഉണ്ണികൃഷ്ണന്‍നമ്പൂതിരിക്ക് സ്വീകരണം നല്കി. ശവരാമന്‍പിള്ളി, ഗീതരാജന്‍,ടി.ശിവന്‍, ടി.ദിവാകരന്‍,പന്തളത്ത് നാരായണന്‍ പിള്ള എന്നവര്‍ പ്രസംഗിച്ചു.

പൗരാവലിയുടെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ നിയുക്ത മേല്‍ശാന്തിക്ക് സ്വീകരണം നല്‍കും. 5 ന് വൈകീട്ട് 3.30 ന് കൊടകര എല്‍.പി സ്‌കൂളിലാണ് സ്വീകരണം.

നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തില്‍ 31 ന് വൈകീട്ട് 7.30 ന് സ്വീകരണം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!