Breaking News

ജന്മനക്ഷത്ര കാണിക്ക സമാഹരണവും ആദ്ധ്യാത്മിക സംഗമവും നടത്തി

കൊടകര : മുകുന്ദപുരം താലൂക്ക് എന്‍. എസ്. എസ്. കരയോഗ യൂണിയനിലെ കൊടകര, കോടാലി മേഖലകളില്‍ ഉള്‍പ്പെട്ട കരയോഗ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജന്മനക്ഷത്ര കാണിക്ക സമാഹരണവും ആദ്ധ്യാത്മിക സംഗമവും നടത്തി. കൊടകര കാവില്‍ എന്‍. എസ്. എസ്. കരയോഗ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന്‍ കമ്മിറ്റിയംഗം സുനില്‍ കെ. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ: ഡി ശങ്കരന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ കെ. ആര്‍. ശിവരാമന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ. ശേഖരന്‍, സി. ബി. രാജന്‍, രാമചന്ദ്രന്‍ പയ്യാക്കല്‍, പ്രതിനിധിസഭാംഗം സദാശിവന്‍ കുറുവത്ത്, അഡീ. എന്‍. എസ്. എസ്. ഇന്‍സ്‌പെക്ടര്‍ എന്‍. രാധാകൃഷ്ണന്‍, വനിത താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം സുരജാമണി എന്നിവര്‍ സംസാരിച്ചു. ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ എല്ലാ കരയോഗങ്ങളിലും ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുവാനും, വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുവാനും സമ്മേളനം തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!