Breaking News

സംരഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുമായി സഹൃദയ ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു

സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര.സാങ്കേതിക മേഖലകളില്‍ പുതിയ സംരഭകരെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളേയും വളര്‍ത്തുന്നതിനായി സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ടെക്നോളജി ബിസ്സിനസ്സ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു.സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റേയും സഹൃദയയുടേയും സംയുക്ത സംരംഭമായ സെന്റര്‍ കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി.കെ.എസ്.ഐ.ഡി.സി. ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ എന്‍ജിനീയറിംഗ് കോളേജാണ് സഹൃദയ.

ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ സഹായങ്ങളും സെന്റര്‍ നല്കും.കെ.എസ.്ഐ.ഡി.സി.യുടെ സാങ്കേതിക സാമ്പത്തിക സഹായങ്ങളും കമ്പനികള്‍ക്ക് ലഭിക്കും.ക്യാമ്പസില്‍ തന്നെ കമ്പനികള്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ തന്നെ ഇന്റേണ്‍ഷിപ്പും തൊഴില്‍ അവസരങ്ങളും ഉണ്ടാകും.അതിനാല്‍ ബിടെക് പഠനം പൂര്‍ത്തിയാകുന്നതോടെ പ്രായോഗിക പരിഞ്ജാനമുള്ള എന്‍ജിനീയര്‍മാരായി മാറാനാകും.

ഏറ്റവും അത്യാധുനികമായ നിരവധി ഉപകരണങ്ങളും ലാബുകളും സജ്ജമാക്കിയിട്ടുണ്ട്.മെഡിക്കല്‍ എന്‍ജിനീയറിംഗ്,ഐ.ഒ.ടി.,റോബോട്ടിക്സ് ലാബുകള്‍ തുടങ്ങി ഒരു കോടിയിലേറെ രൂപയുടെ സൗകര്യങ്ങളാണ് ഇന്‍ക്യുബേഷന്‍ സെന്ററില്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതോടനുബന്ധിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പ് സഹൃദയയുമായി ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന കേന്ദ്രവും സംരഭകര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.

ഈ കേന്ദ്രത്തില്‍ വിദേശങ്ങളിലുള്ള വിദഗ്ദരുമായി നേരിട്ട് സംവദിക്കാനും നിര്‍ദ്ദേശങ്ങളും നേടാനുമാകും.
ചടങ്ങില്‍ സഹൃദയ മാനേജര്‍ മോണ്‍.ഡോ. ലാസര്‍ കുറ്റിക്കാടന്‍,ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി. ജോസ് ആലുക്കാസ്,ഇന്‍ക്യുബേഷന്‍ സെന്റര്‍ ചീഫ് കണ്‍സല്‍ട്ടന്റ് ഡോ.ജോസ് കണ്ണംമ്പുഴ,പ്രിന്‍സിപ്പല്‍ ഡോ.നിക്സന്‍ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!