Breaking News

കുമാരി സംഘ രൂപീകരണയോഗം ; പങ്കെടുത്ത അമ്പത് കുട്ടികളെയും അനുമോദിച്ചു

കൊടകര : എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ നടന്ന കുമാരി സംഘ രൂപീകരണയോഗത്തോടനുബന്ധിച്ച് നടന്ന ഗുരുദേവകൃതികളുടെ നൃത്തപരിപാടികളില്‍ കൊടകര യൂണിയനില്‍ നിന്നും പങ്കെടുത്ത അമ്പത് കുട്ടികളെയും അനുമോദിച്ചുകൊണ്ട് കൊടകര യൂണിയനില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.

ഉദ്ഘാടനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും, ടീം ലീഡര്‍ പാര്‍വ്വതി ഷാജിക്ക് ഉപഹാര വിതരണവും കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. സുഗതന്‍, യോഗം ബോര്‍ഡ് മെമ്പര്‍ എന്‍.ബി. മോഹനന്‍, കൗണ്‍സിലര്‍മാരായ ഇ.എം. ജോഷി, പുരുഷോത്തമന്‍ കെ.ഐ, സൂരജ് കുണ്ടനി, പഞ്ചായത്തംഗം എം.ബി. വിശ്വംഭരന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനില്‍കുമാര്‍ ഞാറ്റുവെട്ടി, സെക്രട്ടറി സജിത്ത് എസ്.ജെ, വനിതാസംഘം കേന്ദ്രകമ്മറ്റി അംഗങ്ങളായ സുമ ഷാജി, സുശീല പ്രേംലാല്‍, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരന്‍, വൈസ് പ്രസിഡന്റ് ശാരദ ഭാസില്‍, സെക്രട്ടറി ലൗലി സുധീര്‍ബേബി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!