കൊടകര : അഖില കേരള വിശ്വകര്‍മ്മ മഹാസഭ മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാര്‍ക്കായി നേതൃത്വപഠനക്ലാസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. അപ്സലന്‍ ക്ലാസ് നയിച്ചു. യൂണിയന് പ്രസിഡന്റ് കെ.ജി. നാരായണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.വേണുഗോപാല്‍, യൂണിയന് സെക്രട്ടറി ജഗദീഷ് കെ. ഗോപാല്‍, ഖജാന്‍ജി കെ.വി. ദിവാകരന്, എം.എസ്. രവി, ഷീബ മണി, ബിന്ദു ശശികുമാര്‍, രേഖ ജയന് തുടങ്ങിയവര്‍ സംസാരിച്ചു.