Breaking News

ഈ നിര്‍ധന കുരുന്നുകള്‍ക്ക് ഇനി സേവാഭാരതി സംരക്ഷണമേകും

കൊടകര: കാവില്‍ കുംഭാരത്തെരുവിലെ നിര്‍ധനകുടുബത്തിലെ 3 പെണ്‍കുട്ടികളെ കൊടകരയിലെ സേവാഭാരതി ഏറ്റെടുത്തു. 25 വര്‍ഷംമുമ്പ് കേരളത്തിലെത്തി കൊടകരയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സമ്പത്തിന്റെ മക്കളായ ഗീത(9), സ്വേത(7). നികിത(5) എന്നിവരെയാണ്് സേവാഭരാതി ഏറ്റെടുത്തത്. കുട്ടികളുടെ അമ്മ മൂന്നാമത്തെ കുട്ടിയായ നികിതക്കു 3 മാസം പ്രായമുള്ളപ്പോള്‍ ഇവരെ ഉപേക്ഷിച്ചുപോയതാ,ണ്. ഇതിന് 7 മാസം മുമ്പ ഇവരുടെ അച്ഛന്‍ സമ്പത്തും നാടുവിട്ടുപോയിരുന്നു. ഇതുവരെ അവര്‍ 80 കഴിഞ്ഞ മുത്തച്ഛനോടും അവരുടെ മകളായ ശാന്തകുമാരിയുടേയം സംരക്ഷണയില്‍ ഒറ്റമുറിയിലാണ് കഴിഞ്ഞിരുന്നത്.

ഇവരുടെ ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. ഇതു മനസ്സിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഇനിമുതല്‍ സേവാഭാരതിയുടെ കീഴിലുള്ള ഊരകം സഞ്ജീവനി ബാലികാസദനത്തിന്റെ സംരക്ഷണത്തിലാണ് താമസിപ്പിക്കുന്നതും തുടര്‍വിദ്യാഭ്യാസം നടത്തിക്കുന്നതും. കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങില്‍ ആര്‍.എസ്.എസ് വിഭാഗ് കാര്യകാരി കെ.ആര്‍.ദേവദാസ്, സേവാഭാരതി കൊടകര പ്രവര്‍ത്തകരായ എം.എന്‍.തിലകന്‍, രഘു പി മേനോന്‍, എം.സുനില്‍കുമാര്‍, വത്സന്‍ തോട്ടാപ്പിള്ളി, വിനോദ് പിള്ള, നന്ദകുമാര്‍ വിളക്കത്തറ,എ.കെ.പ്രേമന്‍, സഹദേവന്‍ കാവില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!