Breaking News

കെ.പി.എം.എസ്. കൊടകര ഏരിയ യൂണിയന്‍ യോഗം നടത്തി

കൊടകര : കെ.പി.എം.എസ്. കൊടകര ഏരിയ യൂണിയന്‍ യോഗം നടത്തി. പ്രസിഡന്റ് പി.പി. അനില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാകാര്യങ്ങള്‍ കെ.പി.എം.എസ്. അസി. സെക്രട്ടറി പി.കെ. സുബ്രന്‍ അവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി പി.വി. ഉമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ പുതുക്കാട് കുണ്ടുക്കടവില്‍ ഭര്‍ത്താവിനാല്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലചെയ്യപ്പെട്ട കേസില്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കാത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം ഭംഗിയായി ശാഖകളില്‍ നടത്താന്‍ നിശ്ചയിച്ചു. യോഗത്തില്‍ സതീഷ് പി.എസ്, പി.കെ. കിഷോര്‍, എം.എ. ഗിരി, കെ.വി. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!