Breaking News

ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്ട്രര്‍ ചെ്യ്തവര്‍ നിരവധി

കൊടകര: ദുരിതാശ്വാസ ക്യാമ്പുകളില്‍ റജിസ്ട്രര്‍ ചെയ്താല്‍ മാത്രമേ സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭ്യമാകൂ എന്നറിഞ്ഞ് നിരവധിപേരാണ് ക്യാമ്പിലെത്തി രജിസ്ട്രര്‍ ചെയ്യുന്നത്.ഇത്തരത്തില്‍ പേരുചേര്‍ക്കുന്നവര്‍ മുഴുവന്‍ ക്യാമ്പില്‍ പാര്‍ക്കുന്നില്ല.

പ ലരും ദുരുതമ ുണ്ടായദിനമം മുതല്‍ അയല്‍വീടുകളിലും ബന്ധുവീടുകളിലും ചേക്കേറിയവരാണ്. അന്ന് ദുരുതാശ്വാസക്യാമ്പ് തുടങ്ങിയിരുന്നില്ല. എന്നാല്‍ ഇന്നലേയും മിനിയാന്നുമായി ഇവരൊക്കെത്തന്നെ ക്യാമ്പിലെത്തി പേരുനല്‍കി. ക്യാമ്പില്‍ പേരുനല്‍കിയവരില്‍ അര്‍ഹതപ്പെട്ടവരും ഇല്ലാത്തവരും ഉണ്ടെന്നുള്ളതാണ് അറിയാനാകുന്നത്. അര്‍ഹതപ്പെട്ടവര്‍ പലരും ക്യാമ്പില്‍ വന്നിട്ടുമില്ല.

അവര്‍ മറ്റുവീടുകളിലും ബന്ധുവീടുകളിലുമാണ്. കൊടകരയിലെ ഡോണ്‍ബോസ്‌കോ സ്‌കൂളിലെ ക്ാമ്പില്‍ നാനൂറോളെ പേര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുന്നൂറ്റിയമ്പതോലെ പേര്‍ മാത്രമാണ് ക്യാമ്പിലുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് തെരഞ്ഞെടുക്കുമ്പോള്‍ ക്യാമ്പിലെ രജസിട്ര്േഷന്‍ മാത്രം നോക്കാതെ അര്‍ഹരായ മ ുഴുവന്‍ പേര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ക്യാമ്പിലുള്ള ദുരിതബാധിതരുടെതന്നെ അഭിപ്രായം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!