Breaking News

പ്രളയദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനേഴ്സ് യൂണിയന്റെ സഹായം

കൊടകര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കൊടകര കെ.എസ്.എസ്.പി.യു. ന്റെ നേതൃത്വത്തില്‍ മിനിമം ഒരു ദിവസത്തെ പെന്‍ഷന്‍ സമാഹരിച്ച് നല്‍കുന്നതിനും കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത വീടുകളും പ്രദേശങ്ങളും സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്യാനും തീരുമാനിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ.ഐ. പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ശിവരാമന്‍, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.എസ്. സതീശന്‍, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.എ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. പ്രളയ അനുഭവങ്ങള്‍ തങ്കം ടീച്ചര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കുവെച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!