കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് കരിങ്കല്‍ ക്രഷര്‍ യൂണിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി അന്യ സംസ്ഥാന തെഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ രാജ്പുര്‍ റാണിനഗര്‍ ഹസീബുര്‍ റഹ്മാന്റെ മകന്‍ കെ എസ്സ് നൈം(20) ആണ് മരിച്ചത്.
ക്രഷര്‍യൂണീറ്റിലെ തൊഴിലാളിയായ ഇയാള്‍ ജോലിക്കിടെ മെഷീന്റെ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.ചാലക്കുടിയില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സി ഐ സി വി ലാലുമോന്‍, എസ് ഐ എസ് എസ് ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി.