Breaking News

സമ്പൂര്‍ണലോക്ഡൗണ്‍:  ആദ്യദിനം പരിശോധന കര്‍ശനമാക്കി പോലീസ്

സമ്പൂര്‍ണലോക്‌ഡോണിനെത്തുടര്‍ന്ന് കൊടകര ടൗണില്‍ അനാവശ്യയാത്രനടത്തുന്ന വാഹനങ്ങള്‍ തടയാനായി ബാരിക്കേഡര്‍ നിരത്തുന്ന പോലീസുകാര്‍

കൊടകര : കോവിഡ്്  വ്യാപനം നിയന്ത്രണത്തിന്റെ ഭാഗമായി ആരംഭിച്ച ലോക്ഡൗണിന്റെ ഭാഗമായി കൊടകര മേഖലയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. മാസ്‌കില്ലാതെ യാത്രചെയ്ത ഒട്ടനവധി പേര്‍ പിഴ ഈടാക്കി. അനാവശ്യയാത്രനടത്തിയ അറുപതോളം പേര്‍ക്ക്്് താക്കീത് നല്‍കി. പലര്‍ക്കും തിരികെ വീട്ടിലേക്ക്‌പോവേണ്ടിവന്നു.  അത്യാവശ്യത്തിനല്ലാതെ ഇരുചക്രവാഹനത്തിലും കാറിലുമൊക്കെയാത്രചെയ്ത ആളുകളാണ് കുടുങ്ങിയത്.

സമ്പൂര്‍ണലോക്ക്ഡൗണ്‍ ആരംഭിച്ച ദിനത്തില്‍ കൊടകര ടൗണില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ രേഖകള്‍ പോലീസ് പരിശോധിക്കുന്നു.

കൊടകര ടൗണില്‍ എസ്.എൈ. പി.ജി.ജയകുമാറിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ആശുപത്രികൡലേക്കും മറ്റു അത്യാവശ്യങ്ങള്‍ക്കും യാത്രചെയ്തവര്‍ സത്യവാങ്ങ്മൂലവും കയ്യില്‍ കരുതിയായിരുന്നു യാത്ര. ജോലിസ്ഥലങ്ങളിലേക്കായും മറ്റും യാത്ര ചെയ്തിരുന്ന കൂടുതല്‍പേരും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചായിരുന്നു കടന്നുപോയത്. പലചരക്ക്, പച്ചക്കറി, മറ്റുഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രം,മെഡിക്കല്‍ഷോപ്പുകള്‍ എന്നിവയൊഴികെ മറ്റുസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

റേഷന്‍കടകളില്‍ കിറ്റുവാങ്ങാനും ധാരാളം പേരെത്തിയിരുന്നു. ബേക്കറികളും മറ്റു ഭക്ഷണപാഴ്‌സല്‍ സ്ഥാപനങ്ങളും  തുറക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ നിരത്തില്‍ കുറവായതിനാല്‍ പലരും തുറന്നില്ല.ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.

വെയിലേല്‍ക്കാതിരിക്കാന്‍….കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിനെത്തുടര്‍ന്ന്് കൊടകര ടൗണില്‍ വാഹനപരിശോധനാ ഡ്യൂട്ടിക്കുള്ള പോലീസുകാര്‍ക്ക് വെയിലേല്‍ക്കാതിരിക്കാനായി പന്തല്‍ ഉയര്‍ത്തുന്നു…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!