
കൊടകര: സംസ്ഥാനത്തെ വനം കൊള്ളക്കെതിരെ ബി.ജെ.പി. കൊടകര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കൊടകരപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ.കെ.എസ്.സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റി അംഗം. വി.കെ.മുരളി ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.വി. പ്രജിത്ത്, കെ. വി. നന്ദകുമാര്‍ , ലത ഷാജു, സജിനി സന്തോഷ്, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം.കൃഷ്ണന്‍ കുട്ടി, പ്രദീപ് വാഴക്കാലി, കെ.വി.ഗോപി. തുടങ്ങിയവര്‍ പ്രസംഗിച്ചു.