കൊടകര : കൊടകരയിൽ ഞാറ്റ് വേലച്ചന്തയ്ക് തുടക്കമായി. കൊടകര പഞ്ചായത്തും, കൃഷിഭവനും സംയുക്തമായാണ് ഞാറ്റ് വേലച്ചന്തയ്ക്ക് തുടക്കമിട്ടത്. കൃഷിഭവനിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെബർ സരിത രാജേഷ് നിർവഹിച്ചു.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെബർ വി.കെ.മുകുന്ദൻ, പഞ്ചായത്തംഗങ്ങളായ സ്വപ്ന സത്യൻ, ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, കൃഷി ഓഫീസർ സ്വാതി ലക്ഷ്മി, കൃഷി അസിസ്റ്റന്റ് സി.വി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.