കൊടകര : സി. ബി. എ സ്. ഇ . പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കൊടകര സരസ്വതി വിദ്യാനികേതന് 100 % വിജയം. 64 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ വണ്‍ ലഭിച്ചു. സയന്‍സ് വിഭാഗത്തില്‍ 97 % മാര്‍ക്കോടെ ദേവനന്ദ കെ.ജെയും, കോമേഴ്സ് വിഭാഗത്തില്‍ 96 % മാര്‍ക്കോടെ അശ്വിന്‍ സൂരജും, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 96 % മാര്‍ക്കോടെ പി എസ് സങ്കീര്‍ത്തനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.