കൊടകര : നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ യുവാവിനെ തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. കുറ്റിച്ചിറ ചൂളക്കടവ് ചുള്ളിപ്പറമ്പില്‍ 36 വയസ്സുള്ള രാജനാണ് പിടിയിലായത്.
2016 ല്‍ ചൂളക്കടവില്‍ സ്ത്രീയുടെ വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിനുശേഷം പ്രതി കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിക്കുളങ്ങര സി.ഐ മിഥുന്‍ കെ.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.