Breaking News

അയ്യപ്പസേവാസംഘം അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇ.കൃഷ്ണന്‍ നായരെ ആദരിച്ചു

അയ്യപ്പസേവാസംഘം അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇ.കൃഷ്ണന്‍ നായരെ എം.എല്‍.എ ആദരിക്കുന്നു

കൊടകര: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും വിവിധമേഖലകളിലെ സ്തുത്യര്‍ഹമായ സേവനം നടത്തിയവരേയും  ആദരിച്ചു. ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും സനീഷ് കുമാര്‍ ജോസഫ്  എം.എല്‍.എ നിര്‍വഹിച്ചു.

അയ്യപ്പസേവാസംഘം അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്ത  ഇ.കൃഷ്ണന്‍ നായര്‍, കോവിഡ് സന്നദ്ധപ്രവര്‍ത്തകരായ റാഫേല്‍ സൈമണ്‍, മണികണ്ഠന്‍ അമ്പാട്ട് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.  ഉല്ലാസന്‍ അദ്ധ്യക്ഷത വഹിച്ചു. വിനയന്‍ തോട്ടാപ്പിളളി, എം.കെ.ഷൈന്‍, സദാശിവന്‍കുറുവത്ത്, കെ എ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!