Breaking News

കൊടകര ഷഷ്ഠി ചടങ്ങുമാത്രം

കൊടകര ; കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം കോവിഡിന്റെ നിയന്ത്രണങ്ങള്‍ നീങ്ങാത്ത പശ്ചാത്തലത്തില്‍ ചടങ്ങുമാത്രമായി നടത്താന്‍ തീരുമാനം. വിവിധകാവടിസംഘങ്ങളുടെ പ്രതിനിധികളും പൂനിലാര്‍ക്കാവ് ദേവസ്വം ഭാരവാഹികളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് കഴിഞ്ഞവര്‍ഷത്തേപ്പോലെ ഇക്കുറിയും ഷഷ്ഠി ചടങ്ങിലൊതുക്കാന്‍ തീരുമാനമായത്.

ദേവസ്വം പ്രസിഡണ്ട് ഇ.കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.ഗോപി, രാമചന്ദ്രന്‍ പയ്യാക്കല്‍, ഇ.വിഅരവിന്ദാക്ഷന്‍, രാമകൃഷ്ണന്‍, ഡി.നിര്‍മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!