Breaking News

പൂനിലാര്‍ക്കാവില്‍ വാവാറാട്ട് വ്യാഴാഴ്ച

കൊടകര : തുലാംമാസത്തിലെ വാവ് ദിവസമായ  വ്യാഴാഴ്ച കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വാവാറാട്ട് നടക്കും.രാവിലെ 7 ന്  ക്ഷേത്രക്കുളത്തിലാണ്  ആറാട്ട്.  നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയുമുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!