Breaking News

കാട് വെട്ടിത്തെളിച്ച് പുലരി സ്വയം സഹായസംഘം

കൊടകര : മറ്റത്തൂര്‍ – പന്തല്ലൂര്‍ റോഡിന്റെ ഇരുവശത്തും തഴച്ചുവളര്‍ന്ന കാട് വെട്ടിത്തെളിച്ച് പുലരി സ്വയം സഹായസംഘം.  കാല്‍ നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും ഭീഷണിയായിരുന്നു പാതയുടെ വശങ്ങളിലെ കാട്.

സംഘം പ്രസിണ്ടന്റ് ബൈജു പാണ പറമ്പില്‍, സെക്രട്ടറി അജേഷ് കൊറ്റിയ്ക്കല്‍, ട്രഷറര്‍ ശ്രീകുമാര്‍ കളരിയ്ക്കല്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ 22 ഓളം അംഗങ്ങളുടെ കൂട്ടായ ശ്രമദാനത്തിന്റെ ഭാഗമായാണ്  റോഡിന്റെ ഇരുവശത്തുള്ള കാട് വെട്ടി തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!