Breaking News

കളഞ്ഞുകിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമസ്ഥന് തിരിച്ചുനൽകി പി. എം. കൃഷ്ണൻ കുട്ടി മാതൃകയായി.

കൊടകര : കൊടകര ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമസ്ഥന് തിരിച്ചുനൽകി മുൻ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി കൊടകര പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ പി. എം. കൃഷ്ണൻ കുട്ടി മാതൃകയായി. മുരിയാട് പഞ്ഞപ്പിളി സ്വദേശി സേതുവിന്റെ കുട്ടിയുടെതായിരുന്നു കൈചെയിൻ .

ഇന്നലെ കൊടകര ടൗണിൽ സാധനങ്ങൾ വാങ്ങാൻ വന്നപ്പോൾ ആണ് നഷ്ടപ്പെട്ടത്. കൃഷ്ണൻ കുട്ടി ചേട്ടൻ കൈചെയിൻ കിട്ടിയ ഉടൻ തന്നെ കൊടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. ഇന്ന് അവകാശിയായ സേതുവിന് പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!