Breaking News

മദ്യ- ലഹരി വസ്തുക്കളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും ഉപയോഗത്തിനുമെതിരെ നില്‍പ്പ് സമരം നടത്തി

കൊടകര : മദ്യ- ലഹരി വസ്തുക്കളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും ഉപയോഗത്തിനുമെതിരെ കെസിബിസി ഇരിഞ്ഞാലക്കുട രൂപത മദ്യവിരുദ്ധ സമിതി കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ നടത്തിയ നില്‍പ്പ് സമരം രൂപത ഡയറക്ടര്‍ ഫാ ജോണ്‍പോള്‍ ഈയ്യന്നം ഉദ്ഘാടനം ചെയ്തു.

രൂപത പ്രസിഡന്റ് ബാബു മൂത്തേടന്‍ അധ്യക്ഷത വഹിച്ചു.  ആനിമേറ്റര്‍ സേവ്യര്‍ പള്ളിപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അന്തോണികുട്ടി ചെതലന്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ജോളി തോമസ്, സാബു എടാട്ടുകാരന്‍ എന്നിവര്‍   സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!