Breaking News

ആഘോഷമില്ലാതെ ആചാരനിഷ്ഠയില്‍  കൊടകര ഷഷ്ഠി വ്യാഴാഴ്ച്ച

കൊടകര കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഭിഷേകത്തിനുള്ള പൂജിച്ചദ്രവ്യങ്ങള്‍ കാവടികളില്‍ ഒരുക്കുന്നു

കൊടകര:  കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠി ആചാരപ്പെരുമയില്‍ ഇന്ന് ആഘോഷിക്കും.  പുലര്‍ച്ചെ 4 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും പൂജിച്ച അഭിഷേകദ്രവ്യങ്ങളുമായി  കുന്നത്തൃക്കോവിലിലെത്തി ആദ്യ അഭിഷേകം നടക്കും. തുടര്‍ന്ന് ഭക്തരുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകങ്ങള്‍ നടക്കും.

രാത്രി കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുബ്രഹ്മണ്യസ്വാമിയുടെ  എഴുന്നള്ളിപ്പ് ശിവക്ഷേത്രം പ്രദക്ഷിണംവച്ച് തിരിച്ചെഴുന്നള്ളും. കുന്നത്തൃക്കോവിലില്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ധീരസിംഹന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ബുധനാഴ്ച  വൈകീട്ട് പൂനിലാര്‍ക്കാവ് ക്ഷേത്രം മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി,  പടിഞ്ഞാറെക്കുന്നത്ത് ജയസൂര്യ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പൂജിച്ച കളഭം, പനിനീര്, കരിക്ക്്, പാല്‍ എന്നിവ  അഭിഷേകക്കാവടികളില്‍ ഒരുക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!