ചെമ്പുച്ചിറ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിന് ചെമ്പുച്ചിറ പ്രദേശവാസികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെയും എൻഎസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുകയുണ്ടായി.
വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി എകെജി റോഡ് വഴി മന്ദിരപിള്ളി ജംഗ്ഷനിൽ ചേർന്നപ്പോൾ സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ സുധീഷ് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കുമായി ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ചെട്ടിച്ചാൽ ഐപൂട്ടിപ്പടി മേഖലകളിലൂടെ യാത്ര ചെയ്തു ചെമ്പുചിറ ജംഗ്ഷനിലെത്തി ചേർന്ന റാലിയെ സി പി ഓ അജിത ടീച്ചർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ലഹരി ഉപയോഗത്തെ തടയുന്നതിന്റെ ആവശ്യകതയെ കുറിച്ച് ടീച്ചർ വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ബോധവൽക്കരണം നൽകി. നമ്മുടെ പരിസരപ്രദേശങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള ലഹരിവസ്തുക്കളുടെ വിതരണമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അത് അറിയിക്കേണ്ടതിൻറെ ആവശ്യകത ടീച്ചർ എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തി.
റാലിയിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി മിനി ടീച്ചർ,എച്ച് എം ശ്രീമതി ടെസി ടീച്ചർ, ലഹരിക്കെതിരെ യോദ്ധാവ് പദ്ധതിയുടെ സ്കൂൾതല കൺവീനർ ശ്രീമതി ലിത ടീച്ചർ, സ്കൂളിലെ കൗൺസിലിംഗ് അധ്യാപിക ശ്രീമതി വിൻസി വർഗീസ്, മറ്റു അധ്യാപകർ എസ് പി സി പിടിഎ അംഗങ്ങൾ, എം പി ടി എ പ്രസിഡൻറ് ശ്രീമതി മഞ്ജു സജി, വിദ്യാർത്ഥികൾ എന്നിങ്ങനെ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു.