മൂല്യബോധം ഉയർത്താൻ സത്യസന്ധതയുടെ പീടിക

ചെമ്പുചിറ : വിദ്യാർത്ഥികളിൽ സത്യസന്ധതയുടെ പുതുനാമ്പുകൾ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ചെമ്പുചിറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ കായിക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ “സത്യസന്ധതയുടെ പീടിക”ക്ക് തുടക്കം കുറിച്ചു .

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബിയും വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി യും ചേർന്ന് കടയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് എൻ വി, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി മിനി സി ആർ, സി പി ഓ ശ്രീമതി അജിത പി കെ മറ്റ് അധ്യാപകർ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

സാധനങ്ങളുടെ വില പറഞ്ഞു വിൽക്കുവാനും നിരീക്ഷിക്കുവാനും ആരുമില്ലാതെ കുട്ടികൾ സ്വയം വിലവിവരപ്പട്ടിക നോക്കി സാധനങ്ങൾ എടുക്കുകയും അതിൻറെ വില അടുത്തു വച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഹോണസ്റ്റി ഷോപ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു.

കായിക മത്സരത്തിൽ പങ്കെടുത്ത് ക്ഷീണിക്കുന്നവർക്ക് ഷോപ്പിൽ നിന്നും കുടിക്കാൻ ആവശ്യമായ ഫ്രൂട്ടി കഴിക്കാൻ പലഹാരങ്ങൾ എന്നിവ ഒരുക്കിയിരുന്നു. സ്കൂളിലെ കായിക മേള നടക്കുന്ന 20 -10- 2022 നും 21-10-2012 ഷോപ്പ് തുറന്നു പ്രവർത്തിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!