ചെമ്പുച്ചിറ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരും പോലീസ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജി എച്ച് എസ് എസ് ചെമ്പുച്ചിറയിലെ എസ് പി സി കേഡറ്റുകൾ സമീപപ്രദേശത്തെ എസ് പി സി ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നൽകി.
ഇതിൻറെ ഭാഗമായി ജി എൽ പി എസ് മറ്റത്തൂർ സ്കൂളിലും ,ജീ യു പി എസ് ലൂർദ് പുരം സ്കൂളിലും എത്തി അവിടത്തെ വിദ്യാർത്ഥികൾക്ക് മുൻപിൽ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരായ നിതീഷ് സാർ, രഞ്ജിത്ത് സാർ, ടിൻറു ടീച്ചർ, വിനീത ടീച്ചർ, വിൽസി ടീച്ചർ, എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ രൂപകൽപ്പന ചെയ്തത്.
കൂടാതെ ഇതേദിവസം ചെമ്പുച്ചിറ സ്കൂളിലെ എസ് പി സി യൂണിറ്റും, ലഹരിക്കെതിരെ യോദ്ധാവ് പദ്ധതിയും ഒത്തുചേർന്ന് സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോഡിനേറ്ററും ആയ ശ്രീ ടി കെ സന്തോഷ് സാർ മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി .
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീമതി ഗീത ടീച്ചർ നന്ദി അറിയിച്ചു. സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ സിപി ഓ മാരായ അജിത ടീച്ചർ , വിസ്മി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.